25.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Erumapetty എരുമപ്പെട്ടിയില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് യുവാവ് മരിച്ചു

എരുമപ്പെട്ടിയില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് യുവാവ് മരിച്ചു

207

എരുമപ്പെട്ടിയില്‍ വിവാഹ സംഘം സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് യുവാവ് മരിച്ചു. എരുമപ്പെട്ടി അണ്ടേക്കാട്ട്പീടികയില്‍ അബ്ബാസിന്റെ മകന്‍ അബൂതാഹിര്‍ ( 31) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെ ഫൊറോന പള്ളിയ്ക്ക് സമീപമാണ് അപകടമുണ്ടായത്. രാവിലെ നടക്കുവാന്‍ ഇറങ്ങിയതായിരുന്നു അബൂതാഹിര്‍. റോഡരുകിലൂടെ നടക്കുമ്പോള്‍ പുറകിലൂടെ അമിത വേഗത്തില്‍ വന്ന ഇന്നോവ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയ അബൂതാഹിറിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാര്‍ ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗവുമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുന്നംകുളം ദയ റോയല്‍ ആശുപത്രിയിലെ പി.ആര്‍.ഒയാണ് അബൂതാഹിര്‍.

ADVERTISEMENT
error: Content is protected !!