അടച്ചുപൂട്ടിയ ആലാപ്പാലം ആധുനിക വാതക ശ്മശാനം എല്‍ഡിഎഫ് ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു

പുന്നയൂര്‍ പഞ്ചായത്ത് അടച്ചുപൂട്ടിയ ആലാപ്പാലം ആധുനിക വാതക ശ്മശാനം എല്‍ഡിഎഫ് ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. അകാരണമായി അടച്ചുപൂട്ടിയ ശ്മശാനം എത്രയും വേഗം തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി. ഭരണസമിതി നിര്‍ദ്ദേശിച്ച ജില്ലാതല ഉദ്യോഗസ്ഥ സംഘത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ശ്മശാനം അടിയന്തിരമായി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയോട് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. എല്‍ഡിഎഫ് പാര്‍ലമെന്ററി കമ്മിറ്റി ലീഡര്‍ ബാബു മാസ്റ്റര്‍, ഷഫീന മുനീര്‍, ഷൈബ ദിനേശന്‍, ഷൈമജ നസീര്‍, ഫൗസിയ ഹാഷിം എന്നിവരടങ്ങിയ ജനപ്രതിനിധി സംഘമാണ് ശ്മശാനം സന്ദര്‍ശിച്ചത്.

ADVERTISEMENT