യുഡിഎഫിന് തകര്‍പ്പൻ തുടക്കം, 90 സീറ്റുകളിൽ ലീഡ്, എൽഡിഎഫിന്‍റെ 8 മന്ത്രിമാര്‍ പിന്നിൽ, എൻഡിഎക്ക് മികച്ച തുടക്കം

രാഷ്ട്രീയ കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ യുഡിഎഫ് മുന്നില്‍. പല മണ്ഡലങ്ങളിലും ആദ്യ റൗണ്ട് പൂർത്തിയായപ്പോള്‍ കേവലഭൂരിപക്ഷം കടന്നാണ് യുഡിഎഫിന്‍റെ മുന്നേറ്റം. 80 ല്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുകയാണ്. 47 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും നാല് മണ്ഡലങ്ങളില്‍ എന്‍ഡിഎയുമാണ് ലീഡ് ചെയ്യുന്നത്. പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം, കാസര്‍കോട് എന്നീ മണ്ഡലങ്ങളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.

ADVERTISEMENT