29.4 C
Kunnamkulam
Wednesday, August 5, 2026
Home CCTV Desk സിപിഎം കോട്ടകൾ തകർത്ത് യുഡിഎഫ് വിസ്മയം, 100 കടന്ന് മുന്നേറ്റം; നാടാകെ ആഘോഷവുമായി പ്രവർത്തകർ

സിപിഎം കോട്ടകൾ തകർത്ത് യുഡിഎഫ് വിസ്മയം, 100 കടന്ന് മുന്നേറ്റം; നാടാകെ ആഘോഷവുമായി പ്രവർത്തകർ

കേരളത്തിൽ യുഡിഎഫ് തരംഗം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു. 95ലധികം സീറ്റുകളിൽ യുഡിഎഫ് മുന്നേറുകയാണ്. 50ൽ താഴെ മാത്രമാണ് എൽഡിഎഫിന്‍റെ ലീഡ്. എൻഡിഎ 2 സീറ്റുകളിലും മുന്നേറുന്നുണ്ട്. എൽഡിഎഫിന്‍റെ കോട്ടയായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ആദ്യ അഞ്ച് റൗണ്ടുകളിൽ പിന്നിലാക്കി യുഡിഎഫിന്‍റെ അഡ്വ. വിപി അബ്ദുള്‍ റഷീദ് വൻ മുന്നേറ്റം നടത്തി. വോട്ടെണ്ണൽ തുടങ്ങി ഏഴാം റൗണ്ടിലാണ് പിണറായി ആദ്യമായി ലീഡിലേക്ക് എത്തിയത്. പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനും തളിപ്പറമ്പിൽ ടികെ ഗോവിന്ദനും ലീഡ് തുടരുകയാണ്. അമ്പലപ്പുഴയിൽ ജി സുധാകരനും മുന്നേറുകയാണ്. പാര്‍ട്ടി വിട്ട് യുഡിഎഫ് സ്വതന്ത്രരായാണ് മത്സരിക്കുന്ന ഇവരുടെ മുന്നേറ്റവും സിപിഎമ്മിന് കനത്ത തിരിച്ചടയായി. യുഡിഎഫ് ക്യാമ്പ് ഇതിനോടകം തന്നെ വിജയഹ്ലാദം ആരംഭിച്ചു. മധുരം വിതരണം ചെയ്തും മറ്റുമാണ് ആഘോഷം.

ADVERTISEMENT
error: Content is protected !!