29.4 C
Kunnamkulam
Wednesday, August 5, 2026
Home CCTV Desk പുത്തംകുളം സെന്ററില്‍ കാര്‍ അപകടം; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പുത്തംകുളം സെന്ററില്‍ കാര്‍ അപകടം; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പെരുമ്പിലാവ് അക്കിക്കാവ് കടങ്ങോട് പാതയിലെ പുത്തംകുളം സെന്ററില്‍ കാര്‍ അപകടം. തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടേമുക്കാലോടെ നിയന്ത്രണം വിട്ട കാര്‍ പുത്തന്‍കുളത്തെ ഇട റോഡിലേക്ക് ഇടിച്ചു കയറുകയും സമീപത്തെ രണ്ട് കടമുറികളുടെ ഷട്ടര്‍ ഇടിച്ചു തകര്‍ക്കുകയും ചെയ്തത്. കാര്‍ ഡ്രൈവര്‍ ചങ്ങരംകുളം സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശ്ശൂരില്‍ നിന്നും ചങ്ങരംകുളത്തേക്ക് പോവുകയായിരുന്ന തൃശ്ശൂരിലെ യൂബർ ടാക്‌സിയാണ് അപകടത്തില്‍ പെട്ടത്. മേഖലയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ വാഹനാപകടമാണിത്. റോഡ് വീതി കൂട്ടണമെന്ന് ആവശ്യപ്പെട്ട് റോഡ് വികസനത്തിന്റെ ഭാഗമായി നാട്ടുകാര്‍ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ ധൃതിപിടിച്ചുള്ള റോഡ് പണി പൂര്‍ത്തിയാക്കിയതാണ് മേഖലയിലെ സ്ഥിരം അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇടുങ്ങിയ റോഡ് ആണെന്ന സൂചന ബോര്‍ഡോ വാഹനങ്ങള്‍ വേഗത കുറച്ചു പോകണമെന്ന ബോര്‍ഡോ ഇവിടെ സ്ഥാപിച്ചിട്ടില്ല .റോഡ് ശാസ്ത്രീയമായി പണിത് മേഖലയിലെ നിരന്തരമായ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് നാട്ടുകാര്‍ അധികാരികളോട് ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!