29.4 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam എന്‍ എസ് എസ് ന്റെയും കുന്നംകുളം ആയുര്‍ വേദ ഡിസ്പന്‍സറിയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍...

എന്‍ എസ് എസ് ന്റെയും കുന്നംകുളം ആയുര്‍ വേദ ഡിസ്പന്‍സറിയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

 

കുന്നംകുളം ഗവ.വിഎച്ച്.എസ് (ബോയ്‌സ് ) നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും കുന്നംകുളം ആയുര്‍ വേദ ഡിസ്പന്‍സറിയുടെയും ആഭിമുഖ്യത്തില്‍ സ്‌കൂളില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുന്നംകുളം നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോമശേഖരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് പ്രിയ സജീഷ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബിജു സി. ബേബി, എസ് എം സി ചെയര്‍മാന്‍ സുനില്‍ കുമാര്‍, ഡോ. മിഥു കെ തമ്പി, ഡോ സന്തോഷ്, ഡോ. ഗ്രേസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വി.എച്ച്.എസ്. എസ് പ്രിന്‍സിപ്പാള്‍ വിജയലക്ഷ്മി എ സ്വാഗതവും എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ജസ്‌ന എം.ടി നന്ദിയും പറഞ്ഞു. ക്യാമ്പില്‍ 80 ആളുകള്‍ പങ്കെടുത്തു. ഡോക്ടര്‍ പരിശോധിച്ച് സൗജന്യ മരുന്നു വിതരണവും നടത്തി. കൂടാതെ വയനാടിനൊരു കൈത്താങ്ങായി എന്‍.എസ്.എസ്. വോളണ്ടിയേഴ്‌സ് തോര്‍ത്ത് ചലഞ്ചും നടത്തി.

ADVERTISEMENT
error: Content is protected !!