29.4 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Erumapetty സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എരുമപ്പെട്ടിയില്‍ പ്രകടനം...

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എരുമപ്പെട്ടിയില്‍ പ്രകടനം നടത്തി

 

എരുമപ്പെട്ടിയില്‍ 14 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച കോണ്‍ഗ്രസ് നേതാവും വടക്കാഞ്ചേരി ബ്ലോക്ക് മെമ്പറുമായ എം.എം സലീമിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എരുമപ്പെട്ടിയില്‍ പ്രകടനം നടത്തി.കഴിഞ്ഞ ദിവസമാണ് എരുമപ്പെട്ടിയില്‍ പാഴിയോട്ടുമുറി സ്വദേശിയായ എരുമപ്പെട്ടി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സലീം അകാരണമായി മര്‍ദ്ധിച്ചത്.ഈ വിദ്യാര്‍ത്ഥിയും സലീമിന്റെ മകനും തമ്മിലുണ്ടായ വാക്ക് തര്‍ക്കം ചോദ്യം ചെയ്യാനെത്തിയ സലീം മര്‍ദ്ധിക്കുകയായിരുന്നു. ചെവിക്കും കഴുത്തിനും ശക്തമായ വേദന അനുഭവപ്പെട്ട കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.നിരന്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുന്ന വ്യക്തിയാണ് സലീമെന്നും ഇയാള്‍ക്കെതിരെ കര്‍ശനമായ നിയമനടപടിള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പൊതു യോഗം ഉദ്ഘാടനം ചെയ്ത സി.പി.ഐ.എം വടക്കാഞ്ചേരി ഏരിയാ കമ്മിറ്റി അംഗം കെ.എം. അഷ്‌റഫ് പറഞ്ഞു

ADVERTISEMENT
error: Content is protected !!