ശ്രീകൃഷ്ണ ജയന്തി മഹോത്സവത്തിന്റെ വിളംബരം കുറിച്ചുകൊണ്ടുള്ള പതാക ദിനം നടന്നു

ബാലഗോകുലം വേലൂരിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശ്രീകൃഷ്ണ ജയന്തി മഹോത്സവത്തിന്റെ വിളംബരം കുറിച്ചുകൊണ്ടുള്ള പതാക ദിനം നടന്നു.
കേരളം മുഴുവന്‍ അമ്പാടിയാകുന്ന ശ്രീകൃഷ്ണ ജയന്തി മഹോത്സവ ത്തോടനുബന്ധിച്ച് ബാലഗോകുലം വേലൂരിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശ്രീകൃഷ്ണ ജയന്തി മഹോത്സവത്തിന്റെ വിളംബരം കുറിച്ചുകൊണ്ടുള്ള പതാക ദിനം നടന്നു. റിട്ട. സംസ്‌കൃത അധ്യാപകന്‍ സജീവ് മാസ്റ്റര്‍ വേലൂര്‍ ഗോകുല പതാക ഉയര്‍ത്തി ഈ വര്‍ഷത്തെ ശ്രീകൃഷ്ണജയന്തി പരിപാടികള്‍ക്ക് ഔപചാരികമായ തുടക്കം കുറിച്ചു. ശ്രീകൃഷ്ണ ജയന്തി ആഘോഷ .അര്‍ജുനന്‍ സൗപര്‍ണിക , വിവിധ ഹൈന്ദവ സംഘടനാ കാര്യകര്‍ത്താക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആഗസ്ത് 26 തിങ്കളാഴ്ച്ച ഉച്ചത്തിരിഞ്ഞു 3 മണിക്ക് മേഞ്ചേരിക്കാവ് ക്ഷേത്രത്തില്‍ നിന്നും 100 കണക്കിന് കൃഷ്ണ രാധ വേഷങ്ങളുടെയും, ഗോപികാ നൃത്തം, ടാബ്ലോ, ഭജന അമ്മമാരുടെ താലം എന്നിവയുടെ അകമ്പടിയോടെ കാര്‍ത്ത്യയനി ക്ഷേത്ര സന്നിധി യിലേക്ക് മഹാ ശോഭാ യാത്ര ഉണ്ടായിരിക്കുന്നതാണ്.

ADVERTISEMENT
Malaya Image 1

Post 3 Image