ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ കീഴില്‍ അഖിലേന്ത്യാ തലത്തില്‍ നടത്തിയ കോഴ്‌സുകളില്‍ ഓട്ടോമൊബൈല്‍ സര്‍വീസ് ആന്‍ഡ് ടെക്‌നോളജി വിഭാഗത്തില്‍ ഒന്നാം റാങ്കും സ്വര്‍ണ്ണ മെഡലും നേടി അര്‍ജ്ജുന്‍ സുരേഷ് ബാബു. മുംബൈ ടാറ്റ കണ്‍വെന്‍ഷന്‍ സെന്റര്‍ ചേംബറില്‍ വച്ച് നടന്ന ചടങ്ങില്‍ മെഡല്‍ ഏറ്റുവാങ്ങി. വടക്കേകാട് പഞ്ചായത്തിലെ മൂന്നാം കല്ല് സ്വദേശി കണക്കഞ്ചേരി സുരേഷ്ബാബുവിന്റെയും ലീന സുരേഷ്ബാബുവിന്റെയും മകനാണ്, ഡോ. അന്ന സുരേഷ്ബാബു സഹോദരിയാണ്.



