28 C
Kunnamkulam
Tuesday, August 18, 2026
Home CCTV Desk വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, നീക്കം തുടങ്ങി KSRTC; പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിക്കും

വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, നീക്കം തുടങ്ങി KSRTC; പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിക്കും

53

സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ നീക്കവുമായി കെഎസ്ആർടിസി. ജെൻഡർ ടിക്കറ്റിങ് നടപ്പാക്കുന്നതിന്റെ ഭാഗമായി കണക്കെടുപ്പ് തുടങ്ങും. യാത്രക്കാരുടെ ജെൻഡർ രേഖപ്പെടുത്താനാണ് കെഎസ്ആർടിസിക്ക് നിർദേശം. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര എന്ന കോൺഗ്രസ് പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി.

കണക്കെടുക്കുന്നതിനായി ടിക്കറ്റ് മെഷീനിൽ പുതിയതായി ഒരു ഓപ്ഷൻ നൽകിയിട്ടുണ്ട്. ഇതിലൂടെ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ സ്ത്രീയാണോ പുരുഷനാണോ എന്ന് രേഖപ്പെടുത്താൻ സാധിക്കും. കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഈ ടിക്കറ്റിങ്ങിലൂടെ മനസിലാക്കാൻ സാധിക്കും. ഇത്തരത്തിൽ കെഎസ്ആർടിസി പ്രതിദിന സ്ത്രീ യാത്രക്കാരുടെ കണക്ക് എടുക്കുന്നുണ്ട്. ഈ കണക്കെടുക്കുന്നതിലൂടെ കൃത്യമായ പദ്ധതി രൂപീകരിക്കാൻ കോൺഗ്രസിന് സാധിക്കും. പ്രത്യേക പാക്കേജ് അനുവദിക്കുന്നതിനും, ഇതിനുവേണ്ടി എത്ര പണം ചെലവഴിക്കണമെന്നുമുള്ള തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ മനസിലാക്കാനായേക്കും.

ADVERTISEMENT
error: Content is protected !!