30.5 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Kechery ചൂണ്ടല്‍ പഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞത്തിനു തുടക്കം

ചൂണ്ടല്‍ പഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞത്തിനു തുടക്കം

71

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കേച്ചേരി സെന്ററില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് സിനി പ്രസാദ് നിര്‍വ്വഹിച്ചു. ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സച്ചിന്‍ പ്രകാശ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ജിഷ സുനില്‍കുമാര്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷൈല പുഷ്പാകരന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലറ്റ് വിനു, വാര്‍ഡ് മെമ്പര്‍ ഷയിസ്‌ന ജംഷീര്‍, പഞ്ചായത്ത് സെക്രട്ടറി എം.സി.മാറ്റ്‌ലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.എസ് ജോസഫ്, ജിഷ മേരി, എന്നിവര്‍ സംസാരിച്ചു. ഹരിതകര്‍മ്മ സേനാംഗങ്ങള്‍, അംങ്കണവാടി പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, ജനപ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി നൂറില്‍പരം വളണ്ടിയര്‍മാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. മെയ് 9 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ വാര്‍ഡ് തലങ്ങളില്‍ ആദ്യഘട്ട ശുചീകരണ പ്രവര്‍ത്തങ്ങള്‍ ജനകീയമായി സംഘടിപ്പിക്കും.

ADVERTISEMENT
error: Content is protected !!