മരത്തംകോട് കിടങ്ങൂരിലെ കുഞ്ഞുമുട്ടി മസ്താന് ഔലിയാ മഖാമിലെ 52-ാമത് ആണ്ട് നേര്‍ച്ച നവംബര്‍ 27, 28, 29 തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മതപ്രഭാഷണങ്ങള്‍, റാത്തീബുകള്‍, മജ്ലിസുകള്, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, സ്നേഹസംഗമം എന്നിവയാണ് പ്രധാന പരിപാടികള്‍. 27ന് രാവിലെ ആറിന് പരിപാടികള്‍ക്ക് തുടക്കമാകും. വൈകിട്ട് 6.30ന് ബുര്‍ദ മജ്ലിസും രാത്രി ഏഴിന് ഖുതുബിയ്യത്തും നടക്കും. 28ന് രാവിലെ എട്ടിന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉച്ചയ്ക്ക് രണ്ടിന് ജലാലിയ്യ റാത്തീബും നടക്കും. വൈകിട്ട് നാലിന് സ്നേഹസംഗമവും തുടര്‍ന്ന് സമ്മേളനവും നടക്കും. കുന്നംകുളം എംഎല്‍എ എ.സി. മൊയ്തീന് സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വലാത്ത് മജ്ലിസ് വാര്‍ഷികം, അനുസ്മരണ പ്രഭാഷണം എന്നിവയും നടക്കും. ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി സ്വലാത്തിനും ദുആ സമ്മേളനത്തിനും നേതൃത്വം നല്‍കും.29ന് രാത്രി ഒന്‍പതിന് റാത്തീബ് അത്താസ്, ശുഹദാ മജ്ലിസ്, സമാപന ദുആ സമ്മേളനം എന്നിവയോടെ നേര്‍ച്ച സമാപിക്കും. ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെ നേര്‍ച്ച ഭക്ഷണവിതരണവും സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കേരള സംസ്ഥാന പിന്നാക്ക വിഭാഗം മുന്‍ അംഗവും മഖാം ട്രസ്റ്റ് ചെയര്‍മാനുമായ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, ട്രസ്റ്റ് മാനേജര്‍ ഹൈദര്‍, വൈസ് ചെയര്മാന് സമറുദ്ധിന് നിസാമി അല്‍ അര്‍ഷദി, കണ്‍വീനര്‍മാരായ ജാഫര്‍ അദനി, യാസീന്‍ അദനി എന്നിവര്‍ പങ്കെടുത്തു.



