30.6 C
Kunnamkulam
Monday, August 17, 2026
Home CCTV Desk ‘രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ല; ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ട്’: പെട്രോളിയം മന്ത്രാലയം

‘രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ല; ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ട്’: പെട്രോളിയം മന്ത്രാലയം

38

രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം. ആവശ്യത്തിന് ക്രൂഡ് ഓയില്‍ ശേഖരമുണ്ടെന്നും അന്തര്‍ മന്ത്രാലയ വാര്‍ത്താസമ്മേളനത്തില്‍ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മയുടെ മറുപടി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം വന്നതിന് തൊട്ടു പിന്നാലെയാണ് പെട്രോളിയം മന്ത്രാലയം വ്യക്തത വരുത്തിയത്.

ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധിക്കിടെ വീണ്ടും എണ്ണ വിലയില്‍ വര്‍ധനവുണ്ടായി. തിങ്കളാഴ്ച എണ്ണവില ബാരലിന് 3 ഡോളര്‍ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 104.47 ആയി. തിങ്കളാഴ്ച എണ്ണവില ബാരലിന് 3 ഡോളര്‍ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 104.47 ആയി. ആഗോളതലത്തില്‍ നേരിടുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാന്‍ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചിരുന്നു.

 

ADVERTISEMENT
error: Content is protected !!