എസ്എസ്എല്‍സി പരീക്ഷാഫലം വൈകില്ല; പ്രഖ്യാപനം വെള്ളിയാഴ്ച്ച. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പ്രഖ്യാപനം നടത്തും

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 15ന് തന്നെ പ്രഖ്യാപിക്കും. ചീഫ് സെക്രട്ടറിയുടെ അനുമതി വാങ്ങി പൊതു വിദ്യാഭ്യാസ ഡയറക്ടറാകും പ്രഖ്യാപനം നടത്തുക. ഇന്നലെ നടന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യൂഐപി) യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.15 ന് തന്നെ ഫല പ്രഖ്യാപനം നടത്തണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറും സമാന അഭിപ്രായം മുന്നോട്ടുവെച്ചിരുന്നു. ഇന്ന് നടക്കുന്ന പരീക്ഷ ബോർഡ് യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനം അംഗീകരിക്കും. പ്രഖ്യാപനം വൈകിയാൽ പ്രവേശനം അടക്കം തുടർനടപടികളെ ബാധിക്കുമെന്ന് സംഘടനകൾ വ്യക്തമാക്കിയിരുന്നു.

ADVERTISEMENT