29.2 C
Kunnamkulam
Monday, August 17, 2026
Home Bureaus Punnayurkulam യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

115

 

വടക്കേക്കാട് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍. പോലീസ് കേസെടുത്തു. വടക്കേക്കാട് കൗക്കാനപ്പെട്ടി സ്വദേശി ചെറുവത്തൂര്‍ വീട്ടില്‍ ജോണ്‍സന്റെ മകന്‍ 28 വയസ്സുള്ള ജിനോയെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ കിടപ്പ് മുറിയിലെ ഫാനില്‍ മുണ്ടുപയോഗിച്ച് കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ ഉടനെ തന്നെ വീട്ടുകാര്‍ കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബന്ധുക്കള്‍ വടക്കേക്കാട് പോലീസ് സ്റ്റേഷനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വടക്കേക്കാട് സബ് ഇന്‍സ്‌പെക്ടര്‍ പി.എ.സുധീറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

 

ADVERTISEMENT
error: Content is protected !!