25 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 99.07% വിജയം; 30516 പേര്‍ക്ക് ഫുള്‍ എ പ്ലസ്.

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 99.07% വിജയം; 30516 പേര്‍ക്ക് ഫുള്‍ എ പ്ലസ്.

226

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07ശതമാനമാണ് സംസ്ഥാനത്തെ വിജയശതമാനം. 30,514 പേർക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്.

പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലം പ്രഖ്യാപിച്ചത്. 4,17,497 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. അതില്‍ 4,14,290 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ലക്ഷദ്വീപില്‍ 97.67 ശതമാണ് വിജയശതമാനം. ഗൾഫ് മേഖലയിലെ എല്ലാ കുട്ടികളും വിജയിച്ചു.

 

3.30 മുതല്‍ കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്‌സാപ് നമ്പര്‍ മുഖാന്തിരവും, ‘നമ്മുടെ കേരളം’, ‘സഫലം കൈറ്റ്’ മൊബൈല്‍ ആപ്പുകളിലും പരീക്ഷ ഫലം ലഭ്യമാണ്. താഴെപ്പറയുന്ന വെബ്സൈറ്റുകളിലും പരീക്ഷാ ഫലം പരിശോധിക്കാം.

http://results.kerala.gov.in

http://examresults.kerala.gov.in

http://www.prd.kerala.gov.in

http://www.results.kite.kerala.gov.in

https://kbpe.kerala.gov.in/

https://results.digilocker.gov.in/

https://sslcexam.kerala.gov.in/

https://thslcexam.kerala.gov.in/thslc/

https://sslchiexam.kerala.gov.in/

 

ADVERTISEMENT
error: Content is protected !!