പൊതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം തുടങ്ങി

പെരുമ്പിലാവ് പൊതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞവും പ്രതിഷ്ഠാദിന ഉത്സവവും തുടങ്ങി. മെയ് 21 നാണ് പ്രതിഷ്ഠാദിനം.തന്ത്രി പാലക്കാട്ടിരി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണു ക്ഷേത്ര ചടങ്ങുകള്‍ നടക്കുന്നത്. ഗുരുവായൂര്‍ മണികണ്ഠ വാരിയരാണ് യജ്ഞാചാര്യന്‍. യജ്ഞദിവസങ്ങളില്‍ രാവിലെ 5.30ന് വിശേഷാല്‍ പൂജകളോടെയാണു ചടങ്ങുകള്‍ ആരംഭിക്കുന്നത്. ലളിതാസഹസ്രനാമജപം, ഗ്രന്ഥപൂജ എന്നിവയ്ക്കു ശേഷം പാരായണം ആരംഭിക്കും. രണ്ടാം ദിവസമായ വെള്ളിയാഴ്ച ദീപാരധനയ്ക്കു ശേഷം മാതൃപൂജയും ശനീശ്വര പൂജയും ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ 11ന് ഉണ്ണിയൂട്ടും നടത്തി. ഞായറാഴ്ച വിദ്യാഗോപാല മന്ത്രാര്‍ച്ചനയും തിങ്കളാഴ്ച സര്‍വൈശ്വര്യ പൂജയും ചൊവ്വാഴ്ച പാര്‍വതി പരിണയവും മാംഗല്യ പൂജയും ഉണ്ടാകും. ബുധനാഴ്ച രാവിലെ ഗോപൂജയും വൈകിട്ട് സൗന്ദര്യലഹരി കുങ്കുമാര്‍ച്ചനയും നടക്കും. പ്ര

ADVERTISEMENT