25.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Guruvayur ത്രിദിന രാമഭക്ത സംഗമത്തിനും ദേശീയ സെമിനാറിനും ഗുരുവായൂരില്‍ തുടക്കമായി

ത്രിദിന രാമഭക്ത സംഗമത്തിനും ദേശീയ സെമിനാറിനും ഗുരുവായൂരില്‍ തുടക്കമായി

24

 

‘രാമ രാമ പാഹിമാം കേരളത്തിന്റെ ഹൃദയനാദം” എന്ന സന്ദേശവുമായി നടക്കുന്ന ത്രിദിന രാമഭക്ത സംഗമത്തിനും ദേശീയ സെമിനാറിനും ഗുരുവായൂരില്‍ തുടക്കമായി. സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റും ഭാരത സര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള മൗലാന അബ്ദുള്‍ കലാം ആസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജൂനാ അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം നിര്‍വഹിച്ചു.മൗനയോഗി സ്വാമി ഹരിനാരായണന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, സതീഷ് ഗുരുവായൂര്‍, ബാബുരാജ് കേച്ചേരി, കെ.ആര്‍. പ്രവില്‍, അഡ്വ. രവി ചങ്കത്ത് ,അരുണ്‍ സി നമ്പ്യാര്‍, രേണുശങ്കര്‍ തുടങ്ങിയവര്‍സംസാരിച്ചു.

ADVERTISEMENT
error: Content is protected !!