26.5 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Perumpilavu എസ്എസ്എല്‍സി വിജയികളെ ആദരിച്ചു

എസ്എസ്എല്‍സി വിജയികളെ ആദരിച്ചു

112

എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ കാട്ടാകാമ്പാല്‍ പഞ്ചായത്തംഗം അനുമോദിച്ചു. കാട്ടകാമ്പാല്‍ പഞ്ചായത്ത് ഏട്ടാം വാര്‍ഡ് ഐനൂര്‍ വെസ്റ്റിലെ മെമ്പറായ മോനിഷ രജീഷാണ് മേഖലയിലെ മൂപ്പതോളം വിദ്യാര്‍ത്ഥികളെ വിടുകളിലെത്തിയും, കളിസ്ഥലത്തെത്തിയും മെമന്റോ നല്‍കി അനുമോദിച്ചത്. ഫുട്‌ബോള്‍ കളിക്കുന്ന പാടത്ത് അപ്രതീക്ഷിതമായി സമ്മാനവുമായി മെമ്പര്‍ എത്തിയത് കുട്ടികള്‍ക്ക് കൗതുകമായി. ഒ.ബി.സി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി രജീഷ്, സി.വി. ജിജീഷ്, ജിതിന്‍, അശോകന്‍, ശ്രീഹരി, സന്തോഷ് എന്നിവരും മെമ്പര്‍ക്കൊപ്പമുണ്ടായിരുന്നു.

 

 

ADVERTISEMENT
error: Content is protected !!