25.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kechery സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് കൈതാങ്ങുമായി നവോദയ സാംസ്‌കാരിക വേദി

സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് കൈതാങ്ങുമായി നവോദയ സാംസ്‌കാരിക വേദി

36

 

അകാലത്തില്‍ മരണമടഞ്ഞ സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് കൈതാങ്ങുമായിസൗദി അറേബ്യ, ദമ്മാം നവോദയ സാംസ്‌കാരിക വേദി. ചൂണ്ടല്‍ പഞ്ചായത്തിലെതലക്കോട്ടുകര സ്വദേശി അനില്‍കുമാറിന്റെ കുടുംബത്തിനാണ്‌നവോദയ സാംസ്‌കാരിക വേദിസഹായധനം കൈമാറിയത്. തലക്കോട്ടുക്കര നായരങ്ങാടിയിലുള്ള അനില്‍ കുമാറിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ സി. പി. ഐ. എം. ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍, നവോദയ സാംസ്‌കാരിക വേദിയിലെ അംഗങ്ങള്‍ സമാഹരിച്ച 5, 60,000 രൂപ ചെക്ക്, അനില്‍ കുമാറിന്റെ ഭാര്യ ദിവ്യ, ഏക മകന്‍ അരുണ്‍ ദേവ് എന്നിവര്‍ക്ക് കൈമാറി. പ്രവാസലോകത്ത് തങ്ങള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകന്റെ കുടുംബത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് സഹായം നല്‍കുന്നതിന് നവോദയയിലെ അംഗങ്ങള്‍ മുന്നോട്ട് വന്നത് ശ്ലാഘനിയമാണെന്ന് അബ്ദുള്‍ ഖാദര്‍ പറഞ്ഞു. അനില്‍ കുമാറിന്റെ വിയോഗം മൂലം കുടുംബത്തിനുണ്ടായ വലിയ നഷ്ടത്തിന് പരിഹാരമില്ലെങ്കിലും ഇത്തരം പ്രവര്‍ത്തനത്തിലൂടെ ചെറിയ ആശ്വാസം നല്‍കാനേ കഴിയൂവെന്നും ജില്ലാസെക്രട്ടറി വ്യക്തമാക്കി സി. പി. ഐ. എം. കുന്നംകുളം ഏരിയാ സെക്രട്ടറി കെ. കൊച്ചനിയന്‍ അധ്യക്ഷനായി.

 

ADVERTISEMENT
error: Content is protected !!