25.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Guruvayur സ്റ്റേഡിയം ചില സംഘടനകള്‍ക്ക് മാത്രം നല്‍കുന്നത് സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം

സ്റ്റേഡിയം ചില സംഘടനകള്‍ക്ക് മാത്രം നല്‍കുന്നത് സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം

24

ഗുരുവായൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ചാവക്കാട് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ സ്റ്റേഡിയം ചില സംഘടനകള്‍ക്ക് മാത്രം നല്‍കുന്നത് സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം. സ്റ്റേഡിയം വാര്‍ഡ് കൗണ്‍സിലര്‍ വി.എസ്. നവനീതാണ് ഇത് സംബന്ധിച്ച് കൗണ്‍സിലില്‍ വിശദീകരണം ആവശ്യപ്പെട്ടത്. ഇതോടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം പ്രതിഷേധിച്ചു. കായിക പ്രേമികളുടെ സ്വപ്നത്തിന് വിലക്കുന്ന നഗരസഭ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സ്റ്റേഡിയത്തിന്റെ പേരില്‍ അഴിമതി നടക്കുന്നതായും ആരോപിച്ചു. പുതിയ സര്‍ക്കാര്‍ ഭരണത്തില്‍ വന്നതും എല്‍ഡിഎഫ് യുഡിഎഫ് ഭരണ നേട്ടങ്ങളും കോട്ടങ്ങളും അംഗങ്ങള്‍ തമ്മില്‍ ഉന്നയിച്ചു. അരമണിക്കൂര്‍ നീണ്ട ബഹളത്തിനൊടുവില്‍ സെക്രട്ടറി മറുപടി നല്‍കിയതോടെയാണ് തര്‍ക്കം അവസാനിച്ചത്. അമൃത് പദ്ധതിയുടെ ഭാഗമായി കോടികള്‍ ചെലവഴിച്ചാണ് ചാവക്കാട് ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സ്റ്റേഡിയം നിര്‍മ്മിച്ചത്. ഇത് കായിക പ്രേമികള്‍ക്ക് നല്‍കാതെ ചില പ്രത്യേക സംഘടനകള്‍ക്ക് മാത്രമാണോ നല്‍കുന്നതെന്ന ആരോപണത്തില്‍ പ്രതിപക്ഷം ഉറച്ചു നിന്നു.

ADVERTISEMENT
error: Content is protected !!