25.9 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Kechery സി.പി.ഐ.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണവും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

സി.പി.ഐ.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണവും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

സി.പി.ഐ.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ ലോക്കല്‍ സെക്രട്ടറി സി.എഫ് ജെയിംസ് കേച്ചേരി മുന്‍ ബ്രാഞ്ച് സെക്രട്ടറി അഷറഫ് എന്നിവരുടെ അനുസ്മരണവും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. കേച്ചേരി ജ്ഞാനപ്രകാശിനി യു പി. സ്‌കൂളില്‍ നടന്ന ചടങ്ങ് ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് ഉദ്ഘാടനം ചെയ്തു. സി. പി. ഐ. എം. ലോക്കല്‍ കമ്മിറ്റി അംഗം ഡേവീസ് മണലി അധ്യക്ഷനായി. ഏരിയാകമ്മിറ്റി അംഗം എം. ബി. പ്രവീണ്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി. ടി. ജോസ്, സുനിത ഉണ്ണികൃഷ്ണന്‍, വി.കെ.ഹരിദാസ്, ആന്‍സി വില്ല്യംസ്, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം രമ വേലായുധന്‍ എന്നിവര്‍ സംസാരിച്ചു കിഡ്‌നി സ്‌ക്രീനിങ്ങ്, നേത്ര പരിശോധന, ആയൂര്‍വ്വേദ പരിശോധന തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടന്നു. രാവിലെ 9 മണി മുതല്‍ ആരംഭിച്ച ക്യാമ്പില്‍ 300 ഓളം പേര്‍ വിവിധ പരിശോധനകള്‍ നടത്തി. ഡോ അരുണ്‍ കൈമള്‍, ഡോ. റോണ, എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.അമല കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, നെല്ലുവായ് ദേവസ്വം ആയൂര്‍വ്വേദ ആശുപത്രി, നിഹാല്‍ ഒപ്റ്റിക്കല്‍സ് എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ADVERTISEMENT
error: Content is protected !!