25.6 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിനെ തിമിര വിമുക്ത പഞ്ചായത്ത് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കാഴ്ച 2026 എന്ന...

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിനെ തിമിര വിമുക്ത പഞ്ചായത്ത് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കാഴ്ച 2026 എന്ന പേരില്‍ നടന്ന ക്യാമ്പ് സംഘടിപ്പിച്ചു

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിനെ തിമിര വിമുക്ത പഞ്ചായത്ത് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കാഴ്ച 2026 എന്ന പേരില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ നിര്‍വഹിച്ചു. വാര്‍ഡ്് മെമ്പര്‍ മോനിഷ രജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റും പഞ്ചായത്ത് മെമ്പറുമായ പി എം അലി മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ എം റസാക്ക്, ഷൈലജ അരുണ്‍ ദാസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ സദാനന്ദന്‍,ജനപ്രതിനിധികളായ എന്‍ കെ ചന്ദ്രാവതി, ജിന്‍സി സജു, അഞ്ജു സുധീഷ്, സന്ധ്യ ഷിബു, ഡോ.ജുമൈല എന്നിവര്‍ സംസാരിച്ചു.തുടര്‍ദിവസങ്ങളിലായി എല്ലാ വാര്‍ഡുകളിലും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ തിമിര വിമുക്ത നേത്ര പരിശോധനന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!