ചാവക്കാട് താലൂക്ക് റവന്യൂ ചങ്ങാതിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു. ചാവക്കാട് താലൂക്കില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറിപ്പോകുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സീന പി.ശ്രീധര്‍, വി.കെ.റോസി എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. ഗുരുവായൂര്‍ നഗരസഭ ടൗണ്‍ ഹാളിലെ ‘ഫ്രീഡം ഹാളില്‍ നടന്ന ചടങ്ങ് നിയുക്ത എം.എല്‍.എ. എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുവിശേഷങ്ങളിലൂടെ പുത്തന്‍ രചനകള്‍ സമ്മാനിക്കുന്ന റിട്ട. തഹസില്‍ദാര്‍ കെ. പ്രേംചന്ദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ്. സോണിയ എന്നിവര്‍ക്കും ഡെപ്യൂട്ടി കളക്ടര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മുന്‍ തഹസില്‍ദാര്‍മാരായ എം. സന്ദീപ്, ടി.പി കിഷോര്‍ എന്നിവരെയും അനുമോദിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. കവിയും പ്രഭാഷകനുമായ രാധാകൃഷ്ണന്‍ കാക്കശ്ശേരി ചടങ്ങില്‍ അനുമോദന പ്രഭാഷണം നടത്തി. മലപ്പുറം എ.ഡി.എം. സി.എസ്. രാജേഷ്, പുന്നയൂര്‍ വില്ലേജ് ഓഫീസര്‍ ഇ.കെ. രഘുനാഥ്, ചാവക്കാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി. ഫൈസല്‍, സി.വി. സജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



