30.3 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ മാര്‍ ഇഗ്നാത്തിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ സേവനമനുഷ്ഠിച്ച വികാരിമാര്‍ക്ക് യാത്രയയപ്പ് നല്‍കി

കാട്ടകാമ്പാല്‍ മാര്‍ ഇഗ്നാത്തിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ സേവനമനുഷ്ഠിച്ച വികാരിമാര്‍ക്ക് യാത്രയയപ്പ് നല്‍കി

 

കാട്ടകാമ്പാല്‍ മാര്‍ ഇഗ്നാത്തിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ 2022 മുതല്‍ 2026 വരെ സേവനമനുഷ്ഠിച്ച വികാരി ഫാ: ജോസഫ് ചെറുവത്തൂര്‍, സഹവികാരിമാരായ ഫാ: കെ ജോസഫ് ജോസ്, ഫാ: ഗീവര്‍ഗീസ് കെ വില്‍സണ്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും, പുതിയ വികാരിയായി നിയമിതനായ ഫാ: മാത്യൂസ് കെ ബര്‍സൗമയ്ക്കുള്ള സ്വീകരണവും നടന്നു. ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പള്ളിയില്‍ നടന്ന ചടങ്ങില്‍ മുഴുവന്‍ ഇടവകാംഗങ്ങളും പങ്കെടുത്തു. ഇടവക മാനേജിംഗ് കമ്മറ്റിക്ക് വേണ്ടി ട്രസ്റ്റി പി സി റെജി മാസ്റ്റര്‍, സെക്രട്ടറി റോഷിന്‍ പി ജെയിംസ് എന്നിവര്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കുന്ന വൈദീകര്‍ക്ക് ഇടവകയുടെ പാരിതോഷികങ്ങള്‍ നല്‍കി. ഇടവകയിലെ ആത്മീയ സംഘടനാ ഭാരവാഹികള്‍ വൈദീകര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ട്രസ്റ്റി പി സി റെജി മാസ്റ്റര്‍, സെക്രട്ടറി റോഷിന്‍ പി ജെയിംസ്, സി കെ അപ്പുമോന്‍, ടി സി ശാന്ത എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!