27.3 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Kunnamkulam കുന്നംകുളം ശങ്കരപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ നിറമാല മഹോത്സവം ആഘോഷിച്ചു

കുന്നംകുളം ശങ്കരപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ നിറമാല മഹോത്സവം ആഘോഷിച്ചു

 

കുന്നംകുളം ശങ്കരപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നിറമാല മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഉത്സവത്തോടനുബന്ധിച്ച് രാവിലെ നടന്ന വിശേഷാല്‍ പൂജകളോടെയും പറവെപ്പോടെയുമാണ് പ്രധാന ചടങ്ങുകള്‍ക്ക് തുടക്കമായത്. ഉച്ചതിരിഞ്ഞ് വിവിധ പൂരാഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള വര്‍ണ്ണാഭമായ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വൈകീട്ട് 6:30 ഓടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആഘോഷ വരവുകള്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. രാത്രി 7 മണിയോടെ കൂട്ടി എഴുന്നള്ളിപ്പ് നടന്നു. പേരുകേട്ട ആറ് ഗജവീരന്മാര്‍ അണിനിരന്ന കൂട്ടി എഴുന്നള്ളിപ്പിന് പ്രശസ്ത വാദ്യകലാകാരന്‍ ആലങ്കോട് മണികണ്ഠന്റെ നേതൃത്വത്തിലുള്ള ഗംഭീര പാണ്ടിമേളം അകമ്പടിയേകി. തെയ്യം, തിറ തുടങ്ങിയ പാരമ്പര്യ കലാരൂപങ്ങളും ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നതോടെ ഉത്സവച്ചടങ്ങുകള്‍ പൂര്‍ണ്ണതയിലെത്തി. നിരവധി ഭക്തജനങ്ങളാണ് മഹോത്സവത്തില്‍ പങ്കുചേരാനായി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്.

 

ADVERTISEMENT
error: Content is protected !!