പ്രഥമ ശുശ്രൂഷയും അടിയന്തിര ജീവനരക്ഷാ മാര്‍ഗങ്ങളും സംബന്ധിച്ച പരിശീലനം സംഘടിപ്പിച്ചു

 

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയുടെ സഹകരണത്തോടെ പ്രഥമ ശുശ്രൂഷയും അടിയന്തിര ജീവനരക്ഷാ മാര്‍ഗങ്ങളും സംബന്ധിച്ച പരിശീലനം സംഘടിപ്പിച്ചു.അപകട സാഹചര്യങ്ങളിലും ഹൃദയാഘാതം, ശ്വാസതടസം തുടങ്ങിയ അടിയന്തിര ഘട്ടങ്ങളിലും സ്വീകരിക്കേണ്ട പ്രാഥമിക ജീവന്‍ രക്ഷാ നടപടികള്‍ സംബന്ധിച്ച ബോധവത്കരണവും പ്രായോഗിക പരിശീലനവും പരിപാടിയുടെ ഭാഗമായി നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, ആശ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെയും ജീവനക്കാരുടെയും അറിവും പ്രായോഗിതയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി. ചിന്ത.അറിയിച്ചു. പരിശീലനത്തിന് കൊച്ചി ആസ്റ്റര്‍ മെഡ് സിറ്റിയിലെ എമര്‍ജന്‍സി മെഡിസിനിലെ ഡോ.ഭരത് , ജിനു കൃഷ്ണ, എബ്‌നു കാദര്‍ , ഡോ. പി.വി.ശോഭ, ഡോ.നമ്രത നാരായണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ്.ജോസഫ് , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിഞ്ചു ജേക്കബ് സി., ബിജു.വി.എല്‍എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT