25.8 C
Kunnamkulam
Sunday, July 12, 2026
Home Bureaus Kechery ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ഥികള്‍ക്കായി ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ഥികള്‍ക്കായി ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

 

കേച്ചേരി അല്‍ അമീന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ഥികള്‍ക്കായി ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ഐടി വിഭാഗം കൈറ്റിന്റെ കീഴില്‍ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐടി ക്ലബ്ബായ ലിറ്റില്‍ കൈറ്റ്‌സ് ഏകദിന ക്യാമ്പില്‍ വീഡിയോ എഡിറ്റിംഗ് റീല്‍സ് മേക്കിങ് വിവിധ എഡിറ്റിംഗ് സോഫ്റ്റ് വെയറുകള്‍ എന്നിവ പരിചയപ്പെടുത്തി. രണ്ടു ഭാഗങ്ങളായി നടത്തുന്ന ക്യാമ്പിന്റെ ആദ്യ ഭാഗം ക്ലാസ് നയിച്ചത് കൈറ്റ് മെന്ററായ ശ്രീപത്മനാഭന്‍ , ടോം മാര്‍ട്ടിന്‍ എന്നിവരാണ്. കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ ധന്യ, സ്‌കൂള്‍ പ്രധാന അധ്യാപിക സുമി റോസ് , സ്‌കൂള്‍ ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍ രാഹുല്‍ ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.

ADVERTISEMENT
error: Content is protected !!