മുണ്ടത്തിക്കോട് എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ഥികള്‍ക്ക് ഏകദിന ക്യാമ്പ് നടത്തി. സീനിയര്‍ അധ്യാപിക സി.ജ്യോതി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപകനായ കെ.ആര്‍.ഷിബു കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു. റീല്‍സ് മേക്കിങ്, കേഡന്‍ ലൈവ് എഡിറ്റിംഗ്, പ്രോമോ വീഡിയോ മേക്കിങ് തുടങ്ങിയ മേഖലകളിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. കൈറ്റ് മിസ്ട്രസ്മാരായ മീര ഗോപാല്‍ സ്വാഗതവും ടി.എസ്. മീര നന്ദിയും പറഞ്ഞു.



