28.3 C
Kunnamkulam
Sunday, July 12, 2026
Home Bureaus Perumpilavu പഴഞ്ഞി മാര്‍ ബാസേലിയോസ് സ്‌കൂളിലെ പ്രധാന അധ്യാപകനെയും, അധ്യാപകരെയും ആദരിച്ചു

പഴഞ്ഞി മാര്‍ ബാസേലിയോസ് സ്‌കൂളിലെ പ്രധാന അധ്യാപകനെയും, അധ്യാപകരെയും ആദരിച്ചു

 

പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രല്‍ മാനേജ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ ബാസേലിയോസ് സ്‌കൂളിലെ പ്രധാന അധ്യാപകനെയും, അധ്യാപകരെയും ഇടവകയുടെ നേതൃത്വത്തില്‍ ആദരിച്ചു.
ഞായറാഴ്ചയായിരുന്നു പഴഞ്ഞി സെന്റ് മേരിസ് കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ ഇടവകയുടെ മാനേജ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ ബാസേലിയോസ് സ്‌കൂളിന് ഇടവകയുടെ സ്നേഹാദരം ഒരുക്കിയത്. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പുതിയ പള്ളിയില്‍ നടന്ന ചടങ്ങ് പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രല്‍ വികാരിയും സ്‌കൂള്‍ മാനേജറുമായ ഫാ.ജോണ്‍ ഐസക്ക് ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ ആന്റണി പൗലോസ് , പള്ളി സെക്രട്ടറി ജെയ്‌സണ്‍ ചീരന്‍, ഹെഡ് മാസ്റ്റര്‍ ജീബ്ലസ് ജോര്‍ജ്, എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!