27.9 C
Kunnamkulam
Sunday, August 16, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ 3 ദിവസങ്ങളിലായി നടന്നുവന്നിരുന്ന രാമഭക്ത സംഗമം സമാപിച്ചു

ഗുരുവായൂരില്‍ 3 ദിവസങ്ങളിലായി നടന്നുവന്നിരുന്ന രാമഭക്ത സംഗമം സമാപിച്ചു

21

രാമ രാമ പാഹിമാം കേരളത്തിന്റെ ഹൃദയനാദം” എന്ന സന്ദേശവുമായി ഗുരുവായൂരില്‍ 3 ദിവസങ്ങളിലായി നടന്നുവന്നിരുന്ന രാമഭക്ത സംഗമം സമാപിച്ചു. സായിസഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റും മൗലാനാ അബ്ദുല്‍ കലാം ആസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസും സംയുക്തമായി ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ ആണ് സംഗമം സംഘടിപ്പിച്ചത്. സമാപന സമ്മേളനം മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി സുധീര്‍ അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു. മൗനയോഗി സ്വാമി ഹരിനാരായണന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. വി.പി. ഉണ്ണികൃഷ്ണന്‍, പി.വി. കൃഷ്ണന്‍, ഡോ: ടി.പി. ശശികുമാര്‍, വി.സി. രാജഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!