24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Perumpilavu ‘ശുചിത്വമേകും സുന്ദര കലാലയം 2026’ ന്റെ ഔപചാരിക ഉദ്ഘാടനം ചൊവാഴ്ച

‘ശുചിത്വമേകും സുന്ദര കലാലയം 2026’ ന്റെ ഔപചാരിക ഉദ്ഘാടനം ചൊവാഴ്ച

22

 

കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ പുതിയ അധ്യയന വര്‍ഷാരംഭത്തിന് മുമ്പ് ശുചിത്വമേകും സുന്ദര കലാലയം 2026 എന്ന പേരില്‍ ശുചീകരണ യജ്ഞം നടത്തുമെന്ന് പ്രസിഡന്റ് കെ ജയശങ്കര്‍. ജൂണ്‍ രണ്ടിന് സ്‌കൂള്‍ തുറക്കുന്നതിനു മുന്നേ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാലയങ്ങളുടെയും പരിസരത്തെ പുല്ലും കാടും വെട്ടി തെളിയിക്കുവാന്‍ പഞ്ചായത്ത് ഭരണസമിതി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ നടപടികളെടുക്കും. വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ അംഗനവാടികളുടെ പരിസരം വൃത്തിയാക്കും.ശുചിത്വമേകും സുന്ദര കലാലയം 2026ന്റെ ഔപചാരികമായ ഉദ്ഘാടനം ചൊവാഴ്ച കാലത്ത് 9 മണിക്ക് പഴഞ്ഞി ഗവ.ഹൈസ്‌കൂളില്‍ നടക്കും. ഇത് സംബന്ധിച്ച് ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ പ്രസിഡന്റ് കെ ജയശങ്കര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്മിനി ടീച്ചര്‍, സ്ഥിരം സമിതി അധ്യക്ഷരായ എം പി രാജന്‍ കെ എം റസാക്ക് ഷൈലജ അരുണ്‍ ദാസ് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സദാനന്ദന്‍ മാസ്റ്റര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, സെക്രട്ടറി സോജന്‍, അസിസ്റ്റന്റ് സെക്രട്ടറി കെ എസ് സുജ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!