വൈലത്തൂര്‍ എന്‍എസ്എസ് യൂണിറ്റ് പുതിയതായി നിര്‍മ്മിച്ച കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനവും,പൊതുസമ്മേളനവും നടന്നു. തളിപ്പറമ്പ് താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് ഷജിത് ഉദ്ഘാടനം ചെയ്തു. വൈലത്തൂര്‍ കരയോഗം പ്രസിഡന്റ് പി വി സുധാകരന്‍ അധ്യക്ഷനായിരുന്നു. ചാവക്കാട് താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് കെ ഗോപാലന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ വൈസ് പ്രസിഡണ്ട് ടി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. യുണിയന്‍ സെക്രടറി എം.കെ.പ്രസാദ് അനുമോദന പ്രഭാഷണം നടത്തി. വനിത യൂണിയന്‍ പ്രസിഡന്റ് ബിന്ദു നാരായണന്‍, വടക്കേക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നബില്‍ എന്‍.എം.കെ., പ്രതിനിദാന മെമ്പര്‍ അഡ്വ.സി.രാജഗോപാലന്‍, യൂണിയന്‍ ഭരണസമിതിയംഗം കെ.പി.ശ്രീകുമാര്‍, വനിതാ യൂണിയന്‍ സെക്രട്ടറി ജ്യോതിരാജീവ്, സ്വയം സഹായ സംഘം പ്രസിഡണ്ട് ജ്യോതി ശശി, വനിതാ സമാജം സെക്രട്ടറി മഞ്ജു , സേതുമാധവന്‍ എന്നിവര്‍ പങ്കെടുത്തു. കരയോഗം സെക്രട്ടറി ശശിധരന്‍ സ്വാഗതവും, ട്രഷറര്‍ മോഹനകൃഷ്ണന്‍ നന്ദിയും



