25 C
Kunnamkulam
Wednesday, July 8, 2026
Home Bureaus Kunnamkulam അന്തരിച്ച യൂണിയന്‍ നേതാവ് സി.വി. ജാക്സന്റെ രണ്ടാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

അന്തരിച്ച യൂണിയന്‍ നേതാവ് സി.വി. ജാക്സന്റെ രണ്ടാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

കുന്നംകുളം ഫിഷ് മാര്‍ക്കറ്റ് ഐ.എന്‍.ടി.യു.സി യൂണിയന്റെ നേതൃത്വത്തില്‍, അന്തരിച്ച യൂണിയന്‍ നേതാവ് സി.വി. ജാക്സന്റെ രണ്ടാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കുന്നംകുളം മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.റ്റി. അജയ് മോഹന്‍ ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ പ്രസിഡന്റ് കെ. ജയശങ്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.വി. ജാക്സന്റെ സ്മരണകള്‍ നേതാക്കള്‍ പങ്കുവെച്ചു. കെ.പി.സി.സി മെമ്പര്‍ ജോസഫ് ചാലിശ്ശേരി, ഡി.സി.സി സെക്രട്ടറിമാരായ കെ.സി. ബാബു, സി.ഐ. ഇട്ടിമാത്തു, ബിജോയ് ബാബു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.ബി. രാജീവ് എന്നിവര്‍ സംസാരിച്ചു.
ഐ.എന്‍.ടി.യു.സി ഭാരവാഹികളായ കെ.വി. ഗീവര്‍, കെ.എസ്. രാധാകൃഷ്ണന്‍, ഷിജി ജാക്സണ്‍, മഹേഷ് തിപ്പിലശേരി, കെ.കെ. സുലൈമാന്‍ തുടങ്ങിയവരും അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!