27.2 C
Kunnamkulam
Wednesday, July 8, 2026
Home Bureaus Chavakkad വീണ്ടും വാഹനാപകടം : കാറും, സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു.

വീണ്ടും വാഹനാപകടം : കാറും, സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു.

ചാവക്കാട് എടക്കഴിയൂരിൽ ടെലഫോൺ എക്സ്ചേഞ്ചിന് സമീപം ഫോർച്യൂണർ കാറും, സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. മലപ്പുറം പാലപ്പെട്ടി തെക്കേപുറത്ത് മുംതാസ് (40) ആണ് മരിച്ചത്. ഇന്ന് രാത്രി 10 മണിയോടെ ദേശീയ പാത എക്‌സിറ്റ് പോയിന്റിൽ വച്ചായിരുന്നു അപകടം. പരിക്കേറ്റ മുംതാസിനെ എടക്കഴിയൂർ കെൻസ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മേഖലയിൽ വാഹനാപകടങ്ങളും, ഇതിനെ തുടർന്നുള്ള മരണങ്ങളും പതിവാവുകയാണ്. കഴിഞ്ഞദിവസം പാറേമ്പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ചും, എരുമപ്പെട്ടിയിൽ ടോറസ് ലോറി ഇടിച്ചും സ്കൂട്ടർ യാത്രികർ മരിച്ചിരുന്നു. ഇന്നലെ ചാവക്കാട് ലോറി ഇടിച്ച് സൈക്കിൾ യാത്രികനും മരിച്ചിരുന്നു. മണിമലർകാവ് ക്ഷേത്രത്തിന്സമീപം നിയന്ത്രണം വിട്ട ഇരുചക്രവാഹനമിടിച് പരിക്കേറ്റ കുന്നംകുളം നഗരസഭാ ഉദ്യോഗസ്ഥൻ മരിച്ചതും കഴിഞ്ഞദിവസമായിരുന്നു. ഇന്ന് രാവിലെ കുന്നംകുളം പട്ടാമ്പി റോഡിൽ ലോറിയിൽ ഇടിച്ച്  സ്കൂട്ടർ യാത്രികൻ മരിച്ചിരുന്നു.

 

 

 

 

ADVERTISEMENT
error: Content is protected !!