24.9 C
Kunnamkulam
Saturday, August 22, 2026
Home Bureaus Chavakkad മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍: പികെഎസ് ചാവക്കാട് ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍: പികെഎസ് ചാവക്കാട് ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു

52

എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തിലെ മലയിടംതുരുത്ത് പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ പോലീസ് ദളിത് വേട്ടയില്‍ പ്രതിഷേധിച്ച് പികെഎസ് ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പികെഎസ് ജില്ലാ കമ്മിറ്റി അംഗം കെ എ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ ജോ. സെക്രട്ടറി പി എസ് അശോകന്‍ അധ്യക്ഷത വഹിച്ചു. കെ കെ ദാസന്‍, സി കെ അശോകന്‍, എം കെ സുരേഷ്, പി യതീന്ദ്രദാസ്, സുരേഷ് ബാബു, കെ സി മണികണ്ഠന്‍, എം എം സുമേഷ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!