24.4 C
Kunnamkulam
Friday, July 17, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഗ്രാമീണ വായനശാലയുടെ 90 -ാം വാര്‍ഷികം ആഘോഷിച്ചു

എരുമപ്പെട്ടി ഗ്രാമീണ വായനശാലയുടെ 90 -ാം വാര്‍ഷികം ആഘോഷിച്ചു

 

ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കലും കലാ സാസംസ്‌കാരിക പരിപാടികളും നടന്നു. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.എം.അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി സുധീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ഗിരീഷ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീന സാജന്‍ പ്രതിഭകളെ ആദരിച്ചു. കേരള കലാമണ്ഡലം അസിസ്റ്റന്റ് പ്രൊഫസര്‍ സംഗീത പ്രസാദ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വത്സന്‍ പാറന്നൂര്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിജി ജോണ്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഷാജി വര്‍ഗീസ്, ആനി ടീച്ചര്‍, പി.ടി.എ പ്രസിഡന്റ് ഷീബ രാജേഷ്, വായനശാല വൈസ് പ്രസിഡന്റ് എം.കെ. വര്‍ഗീസ്, എക്‌സിക്യൂട്ടീവ് മെമ്പര്‍ ഹേമ ട്രീസ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!