അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജി സി സി ചാലിശേരി ജേതാക്കളായി.

ചാലിശ്ശേരി പെരുമണ്ണൂര്‍ യുവധാര ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പതിമൂന്നാമത് അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജി സി സി ചാലിശേരി ജേതാക്കളായി. ഞായറാഴ്ച വൈകിട്ട് നടന്ന ഫൈനല്‍ മത്‌സരം ചാലിശേരി പോലീസ് സബ് ഇന്‍സ്‌പെകടര്‍ ടി അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സൂര്യ ഉദിനിപ്പറമ്പിനെയാണ് ജി സി സി ചാലിശേരി പരാജയപ്പെടുത്തിയത്. വിന്നേഴ്‌സ് ടീമ് ജി.സി.സി. ചാലിശേരിക്ക് പെരുമ്പിലാവ് വിദ്യ റസിഡന്‍സി സ്‌പോണ്‍സര്‍ ചെയ്ത 20,000 രൂപയുടെ പ്രൈസ് മണിയും പെരുമണ്ണൂര്‍ പ്രവാസി കൂട്ടായ്മ നല്‍കുന്ന ശിവന്‍ മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിയും വിദ്യ മണി സമ്മാനിച്ചു.റണ്ണേഴ്‌സ് ആയ സൂര്യ ഉദിനിപ്പറബിന് ചാലിശ്ശേരി സലിം സോമില്‍ നല്‍കുന്ന 10,000 രൂപയുടെ റണ്ണേഴ്‌സ് പ്രൈസ് മണിയും ബാലേട്ടന്‍ പെരുമണ്ണൂര്‍ റണ്ണേഴ്‌സ് ട്രോഫിയും പഞ്ചായത്തംഗം കെ.ആര്‍ ബാലന്‍ നല്‍കി.ടൂര്‍ണമെന്റില്‍ ജിസിസി യുടെ ശ്രീരാഗ് അമ്പാടി ബെസ്റ്റ് പ്ലെയറായും, ശേഖര്‍ ജിസിസി മികച്ച ഫോര്‍വേഡായും, ചാച്ചു ജിസിസി എമര്‍ജിംഗ് പ്ലെയറായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോള്‍കീപ്പര്‍, സ്റ്റോപ്പര്‍ ബാക്ക് വിഭാഗങ്ങളിലായി ഉദിനിപ്പറമ്പ് ടീമിലെ ഋതു, ജുനയ് എന്നിവര്‍ വേണു കുറുപ്പത്ത് ട്രോഫികള്‍ നല്‍കി വിശിഷ്ടാതിഥികളായ വിദ്യ മണി, ലത്തീഫ് ഗുരിക്കള്‍, പഞ്ചായത്തംഗം കെ.ആര്‍ ബാലന്‍ എന്നിവരെ ക്ലബ് ഭാരവാഹികള്‍ ആദരിച്ചു. ക്ലബ് പ്രസിഡന്റ് സവിനയ് , സെക്രട്ടറി വിഷ്ണു , ട്രഷറര്‍ വിനീത് റാഷിദ്, വിവേക്, നിഖില്‍, റബി,എന്നിവര്‍ നേതൃത്വം നല്‍കി

ADVERTISEMENT