നല്ല തുടക്കത്തിനായി കുഞ്ഞു ചിരികള്‍ക്കായി എന്ന ആശയം മുന്‍നിര്‍ത്തി പോര്‍ക്കുളം പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പോര്‍ക്കുളം സേവാഭാരതി പഠനോപകരണങ്ങള്‍ സമ്മാനിച്ചു. പോര്‍ക്കുളം സെന്ററിലെ എം എസ് എസ് ഹാളില്‍ പ്രമുഖ കവയത്രിയും പ്രഭാഷകയുമായ കെ പി ഷൈലജ ടീച്ചര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പോര്‍ക്കുളം സേവാഭാരതി പ്രസിഡന്റ് സി മഹേഷ് അധ്യക്ഷനായി. രാഷ്ട്രീയ സ്വയംസേവക സംഘം പര്യാവരണ്‍ ഗതിവിഗതി വിഭാഗ് സംയോജക് കെ എന്‍ ഗോപി സേവസന്ദേശം നല്‍കി. ദേശീയ സേവാഭാരതി ജില്ലാ സാമാജികം കണ്‍വീനര്‍ എ കെ വാസുദേവന്‍ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി മണിക്കുട്ടന്‍, വിദ്യാഭ്യാസം ആയാമം കണ്‍വീനര്‍ സുധ ഹര്‍ഷന്‍, സരസ്വതി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 459 കുട്ടികള്‍ക്കാണ് പഠനോപകരണ കിറ്റുകള്‍ സമ്മാനിച്ചത്. തുടര്‍ന്ന് ദീപ അജീഷ് നയിച്ച ഗാന മഞ്ജരിയും കുട്ടികളുടെ കലാപരിപാടികളും നടന്നു



