30.1 C
Kunnamkulam
Wednesday, July 15, 2026
Home Uncategorized സ്‌നേഹസ്പര്‍ശം ‘ എന്ന പേരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

സ്‌നേഹസ്പര്‍ശം ‘ എന്ന പേരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനത്തിന്റെ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലും സംയുക്തമായി ‘സ്‌നേഹസ്പര്‍ശം ‘ എന്ന പേരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഹാളില്‍ നടന്ന ക്യാമ്പ് മലങ്കര ഹോസ്പിറ്റല്‍ സെക്രട്ടറി കെ.പി. സാക്‌സണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടര്‍ ഫാ. ആന്റണി പൗലോസ് അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ മലങ്കര ഹോസ്പിറ്റല്‍ പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. എലിസബത്ത് ജോസ് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഡോ. വിവേക്, ഡോ. സതീഷ്, പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെക്രട്ടറി മിസ്റ്റര്‍ ജൈസണ്‍ ചീരന്‍ എന്നിവര്‍ സംസാരിച്ചു. 200 ഓളം പേര്‍ പങ്കെടുത്ത മെഡിക്കല്‍ ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, പള്‍മണോളജി, ന്യൂറോളജി, ഓങ്കോളജി, ഓര്‍ത്തോപീഡിക്‌സ്, ഇ.എന്‍.ടി, ഡയറ്ററി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു. സൗജന്യ രക്ത പരിശോധനകളും സൗജന്യ മരുന്നുകളും നല്‍കി.

ADVERTISEMENT
error: Content is protected !!