മറ്റം യുവധാര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ യുവധാര ജൂനിയര്‍ അംഗങ്ങളായ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം നടത്തി. സൊസൈറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് കെ.ശരത് ലൂയീസ് അദ്ധ്യക്ഷനായി. സെക്രട്ടറി ടി. എ പ്രിന്‍സണ്‍, ട്രഷറര്‍ ഗബ്രിയേല്‍ ബി കാക്കശ്ശേരി, വൈസ് പ്രസിഡണ്ട് പി.എഫ് തോമസ്, അംഗങ്ങളായ എം.ടി. ഷാജു, കെ.ജി.ജെയ്സണ്‍ എന്നിവര്‍ സംസാരിച്ചു



