30.3 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Kunnamkulam കക്കാട് മഹാഗണപതി ക്ഷേത്രത്തില്‍ യജുര്‍വേദ ലക്ഷാര്‍ച്ചനയ്ക്ക് സമാപനമായി

കക്കാട് മഹാഗണപതി ക്ഷേത്രത്തില്‍ യജുര്‍വേദ ലക്ഷാര്‍ച്ചനയ്ക്ക് സമാപനമായി

കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തില്‍ യജുര്‍വേദ ലക്ഷാര്‍ച്ചനയ്ക്ക് സമാപനമായി. പ്രതിഷ്ഠാദിനത്തിനു മുന്നോടിയായി നടന്ന ലക്ഷാര്‍ച്ചനക്ക് ക്ഷേത്രം തന്ത്രി വടക്കേടത്ത് നാരായണന്‍ നമ്പൂതിരി, ആമല്ലൂര്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി വിശേഷാല്‍ കളഭാഭിഷേകം ഉണ്ടായിരുന്നു. ക്ഷേത്രത്തിലെത്തിയ എല്ലാ ഭക്തജനങ്ങള്‍ക്കും പ്രസാദഊട്ടും ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡണ്ട് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, ട്രഷറര്‍ കെ ഭാസ്‌കര കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!