30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam കുന്നംകുളം പ്രസ്സ്‌ക്ലബ്ബിന്റെ 21-ാമത് സംസ്ഥാന മാധ്യമപുരസ്‌കാരം പ്രഖ്യാപിച്ചു

കുന്നംകുളം പ്രസ്സ്‌ക്ലബ്ബിന്റെ 21-ാമത് സംസ്ഥാന മാധ്യമപുരസ്‌കാരം പ്രഖ്യാപിച്ചു

79

 

കുന്നംകുളം പ്രസ്സ്‌ക്ലബ്ബിന്റെ 21-ാമത് സംസ്ഥാന മാധ്യമപുരസ്‌കാരം പ്രഖ്യാപിച്ചു. അച്ചടിമാധ്യമ വിഭാഗത്തില്‍ അഷേക സുധരാജ്, ദൃശ്യമാധ്യമ വിഭാഗത്തില്‍ ഉന്‍മേഷ് പായം എന്നിവര്‍ക്കാണ് ഇത്തവണ അവാര്‍ഡ് ലഭിക്കുക.പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കുന്നംകുളം പ്രസ്സ് ക്ലബ്ബിന്റെ 21-ാമത് സംസ്ഥാന മാധ്യമ പുരസ്‌കാരത്തില്‍ അച്ചടിമാധ്യമ വിഭാഗത്തില്‍ അവാര്‍ഡിനര്‍ഹയായ അഷേക സുധരാജ് തൃശ്ശൂര്‍ മാതൃഭൂമി ലേഖികയും , ദൃശ്യമാധ്യമവിഭാഗത്തില്‍ അവാര്‍ഡ് ലഭിക്കുന്ന ഉന്‍മേഷ് പായം ഇരിട്ടി ഹൈവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടറുമാണ്. തൃശ്ശൂര്‍ ജില്ലയിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയിലെ സ്ത്രീകളുടെയും, പെണ്‍കുട്ടികളുടെയും ജീവിത സാഹചര്യങ്ങളെ കുറിച്ച് സവിസ്തരം വിവരിക്കുന്ന ‘വീണ്ടുനീറുന്ന ജീവിതങ്ങള്‍’ എന്ന തുടര്‍വാര്‍ത്താപരമ്പരയാണ് അഷേകയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. അന്ധദമ്പതികളുടെ അതിജീവനത്തിന്റെ കഥപറയുന്ന ‘കാഴ്ചയില്ലെങ്കിലും കരുത്തുള്ള ജീവിതം’ എന്ന ന്യൂസ് സ്റ്റോറിയ്ക്കാണ് ഉന്‍മേഷിന് അംഗീകാരം.

ADVERTISEMENT
error: Content is protected !!