28.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kechery ഇഡി റെയ്ഡ് ; സി. പി. ഐ. എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

ഇഡി റെയ്ഡ് ; സി. പി. ഐ. എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

 

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെയും സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് സി. പി. ഐ. എം. കേച്ചേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.കേച്ചേരി സെന്ററില്‍ നടന്ന പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് നടന്ന പ്രതിഷേ യോഗത്തില്‍ കേച്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടി ടി.സി സെബാസ്റ്റ്യന്‍ മാസ്റ്റര്‍, ഏരിയാ കമ്മിറ്റി അംഗം പി.ബി അനൂപ് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധത്തിന് കേച്ചേരി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.ആര്‍ ജയന്‍ , പി.ടി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!