26.5 C
Kunnamkulam
Thursday, September 10, 2026
Home Bureaus Punnayurkulam അണ്ടത്തോട് കാട്ടുപുറം ശ്രീ വേട്ടേക്കരന്‍ ക്ഷേത്രത്തില്‍ വേട്ടേക്കരന്‍ പാട്ട് മഹോത്സവം ആഘോഷിച്ചു

അണ്ടത്തോട് കാട്ടുപുറം ശ്രീ വേട്ടേക്കരന്‍ ക്ഷേത്രത്തില്‍ വേട്ടേക്കരന്‍ പാട്ട് മഹോത്സവം ആഘോഷിച്ചു

29

അണ്ടത്തോട് കാട്ടുപുറം ശ്രീ വേട്ടേക്കരന്‍ ക്ഷേത്രത്തില്‍ വേട്ടേക്കരന്‍ പാട്ട് മഹോത്സവം പന്തീരായിരത്തോടുകൂടി ആഘോഷിച്ചു.വിവിധ പരിപാടികളോടെയാണ് വേട്ടേക്കാരന്‍ പാട്ട് നടത്തിയത്.പുലര്‍ച്ച കേളി ഗണപതിഹോമം, ഉച്ചപൂജ, നവകം, പഞ്ചഗവ്യം, തുടര്‍ന്ന് ഉഷപൂജ എന്നിവയും ഉണ്ടായിരുന്നു. രാവിലെ 9 മണി മുതല്‍ 11 മണി വരെ ഗുരുവായൂര്‍ മഞ്ചേരിസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി സോമന്റെ നേതൃത്വത്തില്‍ ആത്മീയ പ്രഭാഷണം ഉണ്ടായി. തുടര്‍ന്ന് പാട്ടിന് കൂറയിടല്‍, ഉച്ചപ്പാട്ട്, എന്നിവയും 12 മണി മുതല്‍ പ്രസാദ ഊട്ടും ഉണ്ടായി. വൈകിട്ട് ആറുമണിക്ക് ഡബിള്‍ തായമ്പക, നിറമാല, ദീപാരാധന, അത്താഴപൂജ എന്നിവയും ഉണ്ടായിരുന്നു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കരുവാട്ട് ഭട്ടത്തിരിപ്പാട്, മേല്‍ശാന്തി ചേലക്കര താമരശ്ശേരി മനക്കല്‍ മാധവന്‍ ഭട്ടതിരി തുടങ്ങിയവര്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!