29.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Kechery ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

 

എളവള്ളി പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. എളവള്ളി ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു പഞ്ചായത്ത് പ്രസിഡണ്ട് കെ.യു സരിത, ഉപകരണങ്ങളുടെ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് അശോകന്‍ മൂക്കോല അദ്ധ്യക്ഷത വഹിച്ചു സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ എന്‍.ബി ജയ, സനില്‍ കുന്നത്തുള്ളി ചിത്ര രതീഷ് പഞ്ചായത്ത് അംഗങ്ങളായ ആനി ജോസ്, കെ. ആര്‍ രജ്ഞിത്ത്, തുളസി രാമചന്ദ്രന്‍ , സതി അനില്‍കുമാര്‍, ഗീതു മനേഷ് , ശ്രീബിത ഷാജി, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ രശ്മി എന്നിവര്‍ സംസാരിച്ചു. വീല്‍ ചെയര്‍, ഫോള്‍ഡിങ് വോക്കര്‍, തെറാപ്പി മാറ്റ്, സ്റ്റാറ്റിക്ക് സൈക്കിള്‍, ബ്രയിലി സ്മാര്‍ട്ട് വാച്ച്, സെന്‍സറി കിറ്റ് എന്നിവയാണ് ജനകീയാസൂത്രണ പദ്ധതിപ്രകാരം വിതരണം ചെയ്തത്.

ADVERTISEMENT
error: Content is protected !!