26.5 C
Kunnamkulam
Thursday, September 10, 2026
Home Bureaus Perumpilavu സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

23

 

കാട്ടകാമ്പാല്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ചിറക്കല്‍ ഐ.എച്ച്.ഡി.പി ഉന്നതിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. തിമിര മുക്ത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഉന്നതിയിലെ സാംസ്‌കാരിക നാലയത്തില്‍ കുന്നംകുളം സൈമണ്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് വാര്‍ഡ് മെമ്പര്‍ സന്തോഷ് കൊളത്തേരി ഉദ്ഘാടനം ചെയ്തു. നൂറോളം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ പരിശോധന നടത്തി. നേത്ര പരിശോദനയില്‍ രോഗ നിര്‍ണ്ണയം നടത്തിയവര്‍ക്ക് സൗജന്യ നിരക്കില്‍ കണ്ണടകളും , മരുന്നു വിതരണവും , ഇളവുകളോടെയുള്ള കീ ഹോള്‍ ശസ്ത്രക്രിയ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ക്യാമ്പിന് വാര്‍ഡ് സംഘാടക സമിതി അംഗങ്ങള്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!