29.3 C
Kunnamkulam
Sunday, July 26, 2026
Home Bureaus Perumpilavu സിപിഐ കടവല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയിലും കൂട്ടരാജി

സിപിഐ കടവല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയിലും കൂട്ടരാജി

സിപിഐ കടവല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയിലും കൂട്ടരാജി.തിപ്പിലശേരി ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായി രാജസുന്ദരന്‍ തിപ്പിലശേരി, ലോക്കല്‍ കമ്മിറ്റി അംഗം ഉണ്ണിക്കുട്ടന്‍ തിപ്പിലശേരി തുടങ്ങി ബ്രാഞ്ച് അംഗങ്ങളായ വേലായുധന്‍, ഷീജ വേലായുധന്‍, രാജന്‍,ലതാ രാജന്‍,സുര, ഉദയന്‍ എന്നിവര്‍ പാര്‍ട്ടി അംഗത്വംരാജിവെച്ചു. കുന്നംകുളം മണ്ഡലത്തില്‍സിപിഐ ക്ക് ദുര്‍ബലമായ സംഘടനാ സംവിധാനമാണ് ഉള്ളത് അച്ചടക്കനടപടിയുടെ പേരില്‍ പ്രതികാര നടപടിയാണ് ജില്ലാ നേതൃത്വം കൈകൊണ്ടിരിക്കുന്നത് മണ്ഡലത്തില്‍ സജീവമായി നിന്ന് സിപിഐക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മണ്ഡലംകമ്മിറ്റി അംഗങ്ങളായ ഒ കെ ശശി,ഇഎസ് മുരളി എന്നിവരെ ബ്രാഞ്ചിലേക്കും, സിപിഐ കടവല്ലൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ എം മണികണ്ഠനേയും, കടങ്ങോട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി സത്താര്‍ നീണ്ടൂരിനെയും തലസ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഈ നേതാക്കള്‍ക്കെതിരെ ജില്ലാ മണ്ഡലം നേതൃത്വം വൈരാഗ്യ ബുദ്ധിയോടെയുള്ളപ്രതികാര നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ADVERTISEMENT
error: Content is protected !!