27 C
Kunnamkulam
Monday, September 14, 2026
Home Bureaus Guruvayur ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി

ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി

74

ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഇടവകമധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ ഊട്ടുതിരുനാളിന് കൊടിയേറി. വിശുദ്ധ കുര്‍ബാനക്ക് ശേഷം വികാരി ഫാ: സെബി ചിറ്റാട്ടുകര കൊടിയേറ്റം നടത്തി. ജൂണ്‍ 13 നാണു ഊട്ടുസദ്യ. ഇന്ന് മുതല്‍ ജൂണ്‍ 12 വരെ വൈകീട്ട് ആഘോഷമായ വിശുദ്ധ കുര്‍ബാനയും നൊവേനയും ലദീഞ്ഞും കുടുംബ കൂട്ടായ്മ അടിസ്ഥാനത്തില്‍ പ്രത്യേകം പ്രാര്‍ത്ഥനകളും ഉണ്ടാകും. കൈക്കാരന്മാരായ ജോയ് ചെറുവത്തൂര്‍, ജോസഫ് വടക്കേത്തല, ജോഷി നീലങ്കാവില്‍, ക്ലേലിയ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോസ മരിയ, കണ്‍വീനര്‍ ഇ. ജെ. ജോര്‍ജ്ജ് ലോറന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!