കുടിവെള്ളം മുടങ്ങിയതില്‍ പ്രതിഷേധ പ്രകടനം നടത്തി

സിപിഎം എടക്കഴിയൂര്‍ കാജ,എടക്കഴിയൂര്‍ ബീച്ച് ബ്രാഞ്ച്കളുടെ നേതൃത്വത്തില്‍ കുടിവെള്ളവും മുടങ്ങിയതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി.പഞ്ചായത്ത് നിലവിലെ 13-15 വാര്‍ഡുകളിലെ തീരദേശത്ത് താമസിക്കുന്ന 200 ഓളം കുടുംബങ്ങളാണ് ഒന്നര മാസമായി കുടിവെള്ളം കിട്ടാതെ കഷ്യത്തിലായിരിക്കുന്നത്. കഴിഞ്ഞ എല്‍ ഡി എഫ് ഭരണ സമിതി നടപ്പിലാക്കിയ 7 കുടിവെള്ള പദ്ധതിയില്‍ ആദ്യത്തെ കുടിവെള്ള പദ്ധതിയാണ് മല്‍സ്യ ഭവന്‍ കുടിവെള്ള പദ്ധതിയാണിത്. 24 ലക്ഷം രൂപ ചിലവഴിച്ചു 2022 ല്‍ നിര്‍മിച്ചു മുന്‍ വനം വകുപ്പ് മന്ത്രി എ കെ ശിവന്‍ കുട്ടിയാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് ഈ കുടിവെള്ള ഉപഭോക്താക്കളില്‍ നിന്ന് 50 രൂപ പ്രവര്‍ത്തന ഫണ്ട് സ്വരൂപിച്ചാണ് ഇതിന്റെ അറ്റ കുറ്റ പണികള്‍ നടത്തിയിരുന്നത്. ഇത് നിര്‍ത്തലാക്കിയതാണ് കുടിവെള്ളവിതരണം സുമമായി പ്രവര്‍ത്തിക്കാന്‍ തടസ്സമയത്തെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.

ADVERTISEMENT